Blog Post

" ജങ്കാർ" വേൾഡ് വൈഡ് റിലീസ് ജൂലൈ 4ന്

" ജങ്കാർ"   വേൾഡ് വൈഡ് റിലീസ്  ജൂലൈ 4ന് 


 അപ്പാനി ശരത്തും ശബരീഷ് വർമയും പ്രധാന  വേഷങ്ങളിൽ എത്തുന്ന  ചിത്രം "ജങ്കാർ"  ജൂലൈ 4 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.


ത്രില്ലർ  മോഡിൽ ഒരുക്കിയ  ചിത്രത്തിൽ ശ്വേതാ മനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.


എം.സി മൂവീസിന്‍റെ ബാനറിൽ എം.സി ബാബുരാജ് നിർമ്മിച്ച് മനോജ്‌ റ്റി യാദവ്രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രണയവും പകയും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്നു.  അഭീന്ദ്രൻ എന്ന കഥാപാത്രമായി അപ്പാനിയും മഹീന്ദ്രനായി ശബരീഷും ചിത്രത്തിൽ എത്തുന്നു.

  വെള്ളിയാംകുന്ന് തുരുത്തിൽ നടക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. തുരുത്തിലെ അതിശക്തമായ ഒരു കഥാപാത്രമായ "മല്ലി"  ആയി ശ്വേതാ മേനോൻ എത്തുന്നു. സെയ്താലിക്ക എന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുധീർ കരമനയാണ്. ശൈലജ ശ്രീധരൻ നായർ,അജ്മൽ സെയ്ൻ ബിജു കലാവേദി സലീഷ് ഇയ്യപ്പാടി, രേണു  സൗന്ദർ,സ്നേഹ,ആലിയ,ഗീതി സംഗീത, നവനീത് കൃഷ്ണ, ആരതി സേതു,  രാജൻ കലക്കണ്ടി,  ജോബി പാലാ,  സതീഷ് വെട്ടിക്കവല തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

എം.സി മൂവീസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് "ജങ്കാർ". ചിത്രത്തിന്റെ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വപ്ന ബാബുരാജ്. ഛായാഗ്രഹണം  രെജു.ആർ.അമ്പാടി. കഥ ഡോക്ടർ വിനീത് ഭട്ട്. ചിത്രത്തിന്റെ സംഗീതവും  പശ്ചാത്തല സംഗീതവും ഒരുക്കിയത് ബിജി ബാൽ.ഗാനരചന ഹരിനാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി ).  എഡിറ്റർ അയൂബ് ഖാൻ.   മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം സുകേഷ് താനൂർ. ആർട്ട് ശ്രീനു കല്ലേലിൽ.സ്റ്റണ്ട് മാഫിയ ശശി. കൊറിയോഗ്രഫി ശാന്തി മാസ്റ്റർ. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. പി ആർ ഓ മഞ്ജു ഗോപിനാഥ്.  ടൈറ്റിൽ ആൻഡ് പോസ്റ്റർ ഡിസൈൻ കോളിൻസ് ലിയോഫിൽ. സ്റ്റിൽസ്  ഹരി തിരുമല, അനു പള്ളിച്ചൽ. തൊടുപുഴ പാലക്കാട് പൊള്ളാച്ചി എന്നിവിടങ്ങളിലായിഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ വിതരണം

സൻഹ സ്റ്റുഡിയോ,

രേഷ്റാജ് ഫിലിംസ് (GCC),

2ജി എന്റർടൈൻമെന്റ്സ് (UK &  EUROPE).