Blog Post

ശ്രീനാഥ് ഭാസി നായകനായെത്തുന്ന "പൊങ്കാല" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പൊങ്കാല" ഷൂട്ടിംഗ് പുരോഗമിക്കുന്നു.ചിത്രത്തിന്റെ 

പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.


ശ്രീനാഥ് ഭാസി നായകനായെത്തുന്ന "പൊങ്കാല" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഭാസിയും നായിക യാമി സോനയും  കടപ്പുറത്ത് കൂടി നടന്നു നീങ്ങുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്.ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന  ചിത്രമാണിത്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ശ്രീനാഥ് ഭാസിയെ ഇനി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും. മലയാളം തമിഴ് എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന  ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ  ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് "പൊങ്കാല".ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന  ചിത്രത്തിന്റെ ഷൂട്ടിംഗ്  വൈപ്പിൻ ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു.

എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,

ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. പ്രൊഡ്യുസർ ഡോണ തോമസ്.

 കോപ്രൊഡ്യൂസർ - അനിൽ പിള്ള, ലൈൻ പ്രൊഡ്യൂസർമാർ പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്.

രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത്  നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന  ചിത്രമാണിത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഷൈൻ ടോം ചാക്കോ,

ബാബു രാജ്, ബിബിൻ ജോർജ്,സുധീർ കരമന, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, സാദിഖ്, റോഷൻ ബഷീർ, മാർട്ടിൻ മുരുകൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ  എന്നിവരും പ്രധാന കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റെ 

ഛായാഗ്രഹണം  ദീപു ചന്ദ്രൻ.

എഡിറ്റർ കബിൽ കൃഷ്ണ. സംഗീതം  രഞ്ജിൻ രാജ്.

കലാസംവിധാനം - ബാവ.

മേക്കപ്പ് - അഖിൽ ടി.രാജ്.

കോസ്റ്റ്യും  ഡിസൈൻ സൂര്യാ ശേഖർ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ.

 പി ആർ ഓ മഞ്ജു ഗോപിനാഥ്.

സ്റ്റിൽസ് അമൽ അനിരുദ്ധ് .ഡിസൈനർ ആർട്ടൊ കോർപ്പസ്.