Blog Post

പാർവതി തിരുവവോത്തിന്റെ ആദ്യ പോലീസ് വേഷം ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. റിലീസ് സെപ്റ്റംബർ 11ന്.

പാർവതി തിരുവവോത്തിന്റെ ആദ്യ പോലീസ് വേഷം

 ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ '

 ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. റിലീസ് സെപ്റ്റംബർ 11ന്.


 ലോക്കപ്പ് മുതൽ പോലീസ് സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലേക്കും  നീളുന്ന ക്യാമറ കണ്ണുകൾ....

 പ്രഥമ ദൃഷ്ട്യാ തന്നെ  പൂർണ്ണമായും ഒരു പോലീസ് സ്റ്റോറി എന്ന ഫീൽ നൽകുന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ. പാർവതിയും,

സിദ്ധാർഥ് ഭരതനും,മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ്  ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ.... പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട്  തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ  ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തീയറ്ററുകളിൽ എത്തും.

 

11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷ…